ഐടിആര്‍ ഫയല്‍ ചെയ്യും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

10 July 2024

SHIJI MK

ശമ്പളമുള്ള വ്യക്തിയോ പെന്‍ഷനുകാരനോ ഒന്നിലധികം വീടുകളില്‍ നിന്നുള്ള വരുമാനം, വിദേശ ആസ്തികള്‍, വരുമാനം, 5,000 രൂപയില്‍ കൂടുതലുള്ള കാര്‍ഷിക വരുമാനം എന്നിവ ഉണ്ടെങ്കില്‍, ഐടിആര്‍ 2ഫോം ആണ് നല്‍കേണ്ടത്.

ആദായ നികുതി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സമയമാണിതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. അതിനുള്ള പ്രധാന കാര്യങ്ങള്‍ നോക്കാം.

എങ്ങനെ

പേര്, ആധാര്‍ നമ്പര്‍, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നമ്മുടെ അടിസ്ഥാന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.

പൊതുവായ വിവരങ്ങള്‍

വരുമാന വിശദാംശത്തില്‍ ശമ്പളം, പെന്‍ഷന്‍, ഒന്നിലധികം വീടുകള്‍, മൂലധന നേട്ടങ്ങള്‍, മറ്റ് സ്രോതസുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ നല്‍കണം.

വരുമാനം

വരുമാനത്തില്‍ നിന്ന് ടിഡിഎസ് കിഴിച്ച നികുതിയുടെ വിവരങ്ങളും ആവശ്യമാണ്.

നികുതി

അനുമാന വരുമാന സ്‌കീം തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കോ അല്ലെങ്കില്‍ എല്‍എല്‍പികള്‍ക്കോ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ഐടിആര്‍-2  ഫയല്‍ ചെയ്യാന്‍ കഴിയില്ല.

ശ്രദ്ധിക്കേണ്ടത്

ജോലിയില്‍ മാറ്റം വന്നിട്ടുണ്ടങ്കില്‍ ഓരോ തൊഴിലുടമയുടെയും ശമ്പള വിശദാംശങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. എല്ലാ സ്രോതസുകളില്‍ നിന്നുമുള്ള നിങ്ങളുടെ വരുമാനം കൃത്യമായി കണക്കാക്കിയിട്ടുണ്ടെന്ന് ഇത് ഉറപ്പാക്കും.

ശ്രദ്ധിക്കാം

മുന്‍ വര്‍ഷത്തില്‍ ഏത് സമയത്തും ഇന്ത്യയില്‍ കൈവശം വെച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ നല്‍കേണ്ടതാണ്.

ശ്രദ്ധിക്കാം