12 February 2025
TV9 MALAYALAM
ഡൽഹിയിൽ നിന്നും സക്കൻഡ് ഹാൻഡ് ആഢംബര കാറുകൾ വാങ്ങിക്കുന്നതിൻ്റെ ഗുണം, ചുളു വിലയ്ക്ക് കാർ കിട്ടുമെന്നതാണ്.
Pic Credit: Getty/PTI
കേന്ദ്ര ഭരണപ്രദേശമായതിനാൽ അവിടെ വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കുന്നതോടെ കാറുകളുടെ വില കുറഞ്ഞ് ലഭിക്കുന്നതാണ്
എന്നാൽ വില കുറഞ്ഞ് ലഭിക്കുമ്പോൾ അതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതികൾ അറിയാതെ പോകരുത്.
ഡൽഹിയിലുള്ള ഡീസൽ വാഹനങ്ങളുടെ കാലാവധി 10 വർഷമാണ്. സക്കൻഡ് ഡീസൽ കാറുകൾ വാങ്ങിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം
വാഹനത്തിൻ്റെ പ്രവർത്തന മികവ് എന്താണെന്നും ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകില്ല. അതുകൊണ്ട് വിശ്വാസയോഗ്യമായ ഒരു മെക്കാനിക്കിനെ കണ്ട് അവയെല്ലാം ശരിയാണോ എന്ന് ഉറപ്പ് വരുത്തുക
ഡൽഹിയിൽ ഭൂരിഭാഗം പേരും വാഹനങ്ങൾ ഉപയോഗിക്കുന്നത് അശ്രദ്ധയോടെയാണ്. ബോഡിയിലെ പുറമെ ഉള്ള ക്ഷതങ്ങല്ലാതെ മുഴുവനും ശ്രദ്ധിക്കേണ്ടതാണ്.
വാഹനത്തിൻ്റെ ചരിത്രം പൂർണമായും അറിഞ്ഞിരിക്കണം. എം പരിവാഹൻ വെബ്സൈറ്റിലോ ആർടിഒ ഓഫീസിലോ പോയി വിശദമായി അന്വേഷിക്കണം
Next: പുതിയ ആദായ നികുതി സ്ലാബ്