11 March 2025
TV9 MALAYALAM
ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഭക്ഷണപദാർഥങ്ങളാണ് പഴങ്ങളും പച്ചക്കറികളും. ആരോഗ്യത്തിന് പുറമെ സൗന്ദര്യ സംരക്ഷണത്തിനും ഇവ സഹായിക്കാറുണ്ട്
Pic Credit: Getty/PTI/Pexels
ചർമ്മം സംരക്ഷിച്ച് ഒരു തിളക്കം ലഭിക്കാൻ സഹായിക്കുന്ന ഏഴ് ജ്യൂസുകൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം
ചീരയും കുക്കുമ്പറും ചേർന്നുള്ള ജ്യൂസിൽ കുക്കുമ്പർ ചർമ്മത്തിന് ജലാംശം നൽകി സംരക്ഷിക്കുന്നു. കൂടാതെ ജ്യൂസിലുള്ള ചീരയിൽ വൈറ്റമിനുകളായ എ, സി, കെ എന്നിവ അടങ്ങിട്ടുണ്ട്. ഇത് ചർമ്മത്തിലുള്ള കറുത്ത പാടുകൾ നീക്കം ചെയ്യാനും നിറം മങ്ങുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു.
ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടും. ഇതിലൂടെ ചർമ്മത്തിന് കൂടുതൽ തിളക്കം ലഭിക്കും
കൂടുതൽ ജലാംശം ശരീരത്തിലേക്ക് നൽകുന്ന ജ്യൂസാണ് തണ്ണിമത്തൻ്റേത്. ഇതിന് പുറമെ വൈറ്റമിൻ സി ആൻ്റഓക്സിഡൻ്റ് ഘടകങ്ങൾ ഉള്ള തണ്ണിമത്തൻ ചർമ്മ സംരക്ഷണം ഉറപ്പ് നൽകുന്നു.
വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. ചർമ്മത്തിന് കൂടുതൽ തിളക്കം നൽകി സഹായിക്കുന്ന കോളജെൻ ഉദ്പാദനത്തിന് ഓറഞ്ച് സാഹായിക്കും.
പപ്പായ ജ്യൂസിൽ അടങ്ങിട്ടുള്ള വൈറ്റമിൻ സിയാണ് സൗന്ദര സംരക്ഷണം നൽകുന്നത്.
ആപ്പിൾ ജ്യൂസിൽ വൈറ്റമിൻ സിക്കൊപ്പം ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിട്ടുണ്ട്. ഇവ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നവയാണ്
ഡി-ഏജിങ് ഏജൻ്റ് ധാരാളമുള്ള പഴമാണ് മാതാള നാരങ്ങ
Next: നെല്ലിക്ക ജ്യൂസ് കുടിക്കാനുമുണ്ട് ഒരു സമയം