ആരോഗ്യകരമായ ജീവിതത്തിന് കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഒരു പരിധി വരെ കരളിനെ സംരക്ഷിക്കാൻ സാധിക്കും. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

കരളിന്റെ ആരോഗ്യം 

Image Courtesy: Getty Images/PTI/Freepik

വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ബദാം

വെളുത്തുളിയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ കരളിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്

വെളുത്തുള്ളി

കരളില്‍ കൊഴുപ്പടിയുന്നത് തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വാള്‍നട്സ് മികച്ചതാണ്.

വാള്‍നട്സ് 

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമായ ബീറ്റ്റൂട്ട് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ബീറ്റ്റൂട്ട്

ചീര പോലുള്ള ഇലക്കറികളിൽ ധാരാളം ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ചീര

സ്ട്രോബെറി, ബ്ലൂബെറി പോലുള്ള ബെറി പഴങ്ങളിലെ ആന്‍റി ഓക്സിഡന്‍റുകളും കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ബെറി പഴങ്ങൾ

NEXT: അയ്യോ കളയല്ലേ! പപ്പായ കുരു ആള് കേമനാണ്