18 September 2026

AMAL KV

പുതിയ  ടൊയോട്ട ഗ്ലാൻസ എത്തുന്നു

Photo Credit: Maruti Suzuki Website

ടൊയോട്ട തങ്ങളുടെ ഗ്ലാൻസ  മോഡലിന്റെ ഫേസ് ലിഫ്റ്റ്  പതിപ്പിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കകുയാണെന്ന് റിപ്പോർട്ടുകൾ.

ഫേസ് ലിഫ്റ്റ്

ഒക്ടോബർ 14 ന് പുതിയ മോഡലിനെ കമ്പനി പുറത്തിറക്കിയേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

എന്ന് വരും

പരസ്പര ധാരണയുടെ ഭാ ഗമായി മാരുതി ബലെനോയെ റീ ബ്രാൻഡ് ചെയ്താണ് ടൊയോട്ട ഗ്ലാൻസയെ അവതരിപ്പിച്ചത്.

ഗ്ലാൻസ

കഴിഞ്ഞ ആഴ്ചയാണ് മാരുതി ബലെനൊ ഫേസ് ലിഫ്റ്റിനെ വിപണിയിൽ അവതരിപ്പിച്ചത്.

ബലെനൊ

പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ  അലോയ് വീലുകൾ, നൂതനമായ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ എന്നീ മാറ്റങ്ങളാണ് പുറമെ പ്രതീക്ഷിക്കുന്നത്.

മാറ്റങ്ങൾ

ലെവൽ 2 ADAS , ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകൾ ​ഗ്ലാൻസയിൽ ഉണ്ടാകും.

സുരക്ഷ

വെന്റിലേറ്റഡ് സൗകര്യമുള്ള മുൻ സീറ്റുകൾ, കൂളിംഗ് സൗകര്യമുള്ള വയർലെസ് ചാർജിംഗ് പാഡ് എന്നിവ പുതിയ അപ്ഡേറ്റായി വന്നേക്കാം.

അപ്ഡേറ്റ്

സുസുക്കിയുടെ പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ‘Z-സീരീസ്’ എൻജിൻ ടൊയോട്ട ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 എൻജിൻ