പലരെയും അലട്ടുന്നൊരു പ്രശ്നമാണ് വായ്‌നാറ്റം. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. അതിനാൽ വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

വായ്‌നാറ്റം

Image Courtesy: Getty Images/PTI/Freepik

പുതിനയില ചവയ്ക്കുന്നതോ പുതിനയിലയിട്ട ചായ കുടിക്കുന്നതോ വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

പുതിനയില

ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ മികച്ചതാണ്.

കറുവാപ്പട്ട

ഭക്ഷണശേഷം അൽപം പെരുംജീരകം കഴിക്കുന്നതും വായ്‌നാറ്റം അകറ്റാൻ നല്ലതാണ്.

പെരുംജീരകം

ഭക്ഷണശേഷം ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുള്ള ഗ്രാമ്പൂ  ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

ഗ്രാമ്പൂ

ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീര് ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും വായ്‌നാറ്റം അകറ്റാൻ നല്ലതാണ്.

നാരങ്ങ 

ഭക്ഷണശേഷം ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ നല്ലതാണ്.

ഏലയ്ക്ക

NEXT: ഭക്ഷണത്തിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തൂ