22 September 2026
AMAL KV
Photo Credit: TVS Website
ടിവിഎസിന്റെ ബജറ്റ് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് ഓർബിറ്റർ.
ഓർബിറ്റർ V1, ഓർബിറ്റർ V2 എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ആണ് ഈ ഇലക്ട്രിക് സ്കൂട്ടറിന് ഉള്ളത്.
കുറഞ്ഞ വേരിയന്റ് ആയ ഓർബിറ്റർ V1 ന്റെ എക്സ് ഷോറൂം വില 49,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
ബാറ്ററി അസ് എ സർവീസ് ( BaaS) വഴിയാണ് 49,999 രൂപ വാഹനം വാങ്ങാൻ അവസരമുള്ളത്.
കമ്പനിയുടെ ചില നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ തുകയിൽ വാഹനം ലഭിക്കുക.
ഓർബിറ്റർ V1 ന് ഫുൾ ചാർജിൽ 92 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ബോക്സി രൂപ ഘടനയിൽ എത്തുന്ന ഈ വാഹനം ദൈനംദിന ആവശ്യങ്ങൾ ഉള്ളവർക്കും ഫാമിലിയ്ക്കും പരിഗണിക്കാവുന്നതാണ്.
ടോപ് വേരിയന്റ് ആയ ഓർബിറ്റർ V2 വിന് 158 കിലോമീറ്റർ ദൂരം ഫുൾ ചാർജിൽ സഞ്ചരിക്കാൻ കഴിയും.