മഹാത്മാക്കൾ പ്രണയത്തെപ്പറ്റി പറഞ്ഞത്; തകർപ്പൻ പ്രണയദിന ആശംസകൾ

06 February 2025

ABDUL BASITH

പ്രണയദിനം അഥവാ വാലൻ്റെയിൻസ് ഡേ അടുത്തുകൊണ്ടിരിക്കുന്നു. പ്രണയത്തെപ്പറ്റി മഹാന്മാർ പറഞ്ഞ ചില വാചകങ്ങളുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

പ്രണയദിനം

Image Credits: Unsplash

എന്ത് കിട്ടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതുമായി പ്രണയത്തിന് ബന്ധമില്ല. എന്ത് നൽകാമെന്നതിനോട് മാത്രമാണ് അതിന് ബന്ധം. അത് എല്ലാമാണ്.

കാതറിൻ ഹെപ്ബേൺ (അഭിനേത്രി)

പ്രണയമെന്നാൽ അനശ്വരമായ ഒന്നാണ്. പ്രണയത്തിൻ്റെ സ്വഭാവം മാറിയേക്കാം. എന്നാൽ, അതിൻ്റെ കാതൽ ഒരിക്കലും മാറില്ല. അത് അനശ്വരമാണ്.

വിൻസൻ്റ് വാൻ ഗോ  (ചിത്രകാരൻ)

ഹൃദയത്തിലെപ്പോഴും പ്രണയം കാത്തുസൂക്ഷിക്കൂ. പ്രണയമില്ലാത്ത ജീവിതം സൂര്യനില്ലാതെ പുഷ്പങ്ങൾ നശിച്ച പൂന്തോട്ടം പോലെയാണ്.

ഓസ്കാർ വൈൽഡ് (എഴുത്തുകാരൻ)

പൂർണമായി, ഹൃദയം കൊണ്ട് പ്രണയിക്കുന്നതിൽ ഒരു പ്രത്യാഘാതവും ഉണ്ടാവില്ല. പ്രണയം നൽകുന്നതിലൂടെ എപ്പോഴും നിങ്ങൾക്ക് നേട്ടമുണ്ടാവും.

റീസ് വിതർസ്പൂൺ (അഭിനേത്രി)

ധീരനായിരിക്കുകയെന്നാൽ ഒരാളെ യാതൊരു നിബന്ധനകളുമില്ലാതെ, ഒന്നും തിരികെ പ്രതീക്ഷിക്കാതെ പ്രണയിക്കുകയെന്നതാണ്.

മഡോണ (ഗായിക)

ഞാൻ നിബന്ധനകൾക്കനുസരിച്ച് ജീവിക്കുന്ന വ്യക്തിയല്ല. ഞാൻ ഹൃദയം കൊണ്ടാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്, തലകൊണ്ടല്ല.

ഡയാന (വെയിൽസ് രാജകുമാരി)

Next : ഇഞ്ചിക്ക് ഇത്രയേറെ ഗുണങ്ങളോ?