03 March 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ മത്സരങ്ങൾ നാളെമുതൽ ആരംഭിക്കും. ഇന്ത്യ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് സെമിയിലെത്തിയത്.
Image Credits: Social Media
സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ ആണ്. ഈ മാസം നാലിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ - ഓസ്ട്രേലിയ മത്സരം.
ന്യൂസീലൻഡിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയമാണ് കുറിച്ചത്. 44 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ വിജയം.
മത്സരത്തിൽ വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സ്വന്തമാക്കിയത്. വരുൺ തന്നെയായിരുന്നു കളിയിലെ താരം.
ഈ പ്രകടനത്തോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനവും വരുൺ ചക്രവർത്തി കുറിച്ചു.
ന്യൂസീലൻഡിനെതിരെ 10 ഓവറിൽ 42 റൺസ് വഴങ്ങി വരുൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. വിൽ യങ് മുതൽ മാറ്റ് ഹെൻറി വരെയാണ് വരുണിന് മുന്നിൽ വീണത്.
വെസ്റ്റ് ഇൻഡീസിനെതിരെ രവീന്ദ്ര ജഡേജ കുറിച്ച 36/5 എന്ന ബൗളിംഗ് ഫിഗറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2013ലായിരുന്നു ഈ പ്രകടനം.
Next : 300 ഏകദിനങ്ങൾ പൂർത്തിയാക്കി കോലി