02 March 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫി പ്ലേ ഓഫ് തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. പ്ലേഓഫിൽ ഇന്ത്യ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് കളിയ്ക്കുക.
Image Credits: Social Media
ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം കളിക്കുകയാണ്. ദുബായിൽ ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യ കളിക്കുന്നത്.
ന്യൂസീലൻഡിനെതിരെ വിരാട് കോലി ഇറങ്ങിയത് തൻ്റെ 300ആം ഏകദിന മത്സരത്തിനാണ്. പട്ടികയിലെ മറ്റ് ഇന്ത്യക്കാർ ആരാണെന്ന് പരിശോധിക്കാം.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആകെ 463 ഏകദിനങ്ങളിലാണ് സച്ചിൻ ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ആകെ 350 തവണയാണ് എംഎസ് ധോണി ഏകദിനം കളിച്ചത്.
344 ഏകദിന മത്സരങ്ങൾ കളിച്ച രാഹുൽ ദ്രാവിഡ് പട്ടികയിൽ മൂന്നാം സ്ഥാനത്തും 334 ഏകദിനം കളിച്ച മുഹമ്മദ് അസഹറുദ്ദീൻ നാലാം സ്ഥാനത്തുമാണ്.
അഞ്ചാം സ്ഥാനത്തുള്ള സൗരവ് ഗാംഗുലി 311 ഏകദിന മത്സരം കളിച്ചു. ആറാം സ്ഥാനത്തുള്ള യുവ്‌രാജ് സിംഗ് ആവട്ടെ ആകെ കളിച്ചത് 304 ഏകദിനങ്ങൾ.
Next : ചാമ്പ്യൻസ് ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോറുകൾ