04 February 2025
TV9 Malayalam
ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യക്കാരില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും വരുണ്‍ ചക്രവര്‍ത്തിയാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ താരം വീഴ്ത്തിയത് 15 വിക്കറ്റുകള്‍. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ 12 വിക്കറ്റുകളും വീഴ്ത്തിയിരുന്നു
Pic Credit: PTI
ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യക്കാരില്‍ മൂന്നാമതുള്ളത് മുന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ്. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അശ്വിന്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു
നാലാം സ്ഥാനത്ത് രവി ബിഷ്‌ണോയിയാണ്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ബിഷ്‌ണോയ് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ 2022ലെ പരമ്പരയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ താരം അഞ്ചാം സ്ഥാനത്തുമുണ്ട്
ബംഗ്ലാദേശിനെതിരെ 2019ല്‍ നടന്ന പരമ്പരയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറും മറ്റ് ചില താരങ്ങള്‍ക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിടുന്നു
അക്‌സര്‍ പട്ടേലാണ് അഞ്ചാമതുള്ള മറ്റൊരു താരം. 2022ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഈ നേട്ടം
2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും, 2017ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും എട്ട് വിക്കറ്റ് വീതം വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും രണ്ട് തവണ ഈ പട്ടികയിലെത്തി.
മുകേഷ് കുമാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ഷാര്‍ദ്ദുല്‍ താക്കൂര്‍ (രണ്ട് തവണ) എന്നിവരും ഈ പട്ടികയിലുണ്ട്
Next: അഭിഷേക് ശര്‍മയുടെ ഒറ്റ ഇന്നിംഗ്‌സില്‍ തകര്‍ന്ന റെക്കോര്‍ഡുകള്‍ അഞ്ചെണ്ണം!