21 February 2025

SHIJI MK

ചൂടിനെ പ്രതിരോധിക്കാന്‍ ലെമനേഡ് ജ്യൂസ്

Freepik Images

പഴങ്ങളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ഫലമാണ് തണ്ണിമത്തന്‍. കടകളില്‍ ഇവയ്ക്ക് വലിയ വില ഈടാക്കുന്നുമില്ല.

തണ്ണിമത്തന്‍

ധാതുക്കള്‍, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവയോടൊപ്പം ജലാംശവും ധാരാളമായി തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു.

ജലാംശം

വേനല്‍കാലത്താണ് തണ്ണിമത്തന്‍ സീസണ്‍ ആരംഭിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗം കൂടിയാണ് തണ്ണിമത്തന്‍.

സീസണ്‍

വെറും വയറ്റില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ധാരാളം ജലാംശം ഉള്ളതിനാല്‍ തന്നെ വെറുതെ കഴിക്കുന്നത് നല്ലതാണ്.

രാവിലെ

എന്നും എങ്ങനെയാണ് വെറുതെ തണ്ണിമത്തന്‍ കഴിക്കുന്നത്. അതിനാല്‍ പുതിയൊരു റെസിപ്പി പരീക്ഷിച്ച് നോക്കിയാലോ?

ട്രൈ ചെയ്യാം

തണ്ണിമത്തന്‍, കസ്‌കസ്, പഞ്ചസാര, ഐസ്‌ക്യൂബ്, പുതിനയില

ചേരുവകള്‍

കസ്‌കസ് എന്ന് പറയുന്നത് ചിയാ സീഡിനെയാണ്. അത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കാം. ശേഷം തണ്ണിമത്തന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.

കസ്‌കസ്

ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, നാലോ അഞ്ചോ പുതിനയില, മധുരത്തിന് പഞ്ചസാരയ എന്നിവ ചേര്‍ത്ത് അരച്ചെടുക്കാം.

അരച്ചെടുക്കാം

ഒരു ഗ്ലാസിലേക്ക് ആവശ്യത്തിന് ഐസ്‌ക്യൂബ്‌സ് ഇട്ട് കുതിര്‍ത്തെടുത്ത കസ്‌കസ് ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് തണ്ണിമത്തന്‍ ജ്യൂസ് ഒഴിച്ച് കൊടുത്തതിന് ശേഷം മുകളില്‍ പുതിനയില വെച്ച് കുടിക്കാം.

പുതിനയില

ഈ രോഗമുള്ളവര്‍ പേരയ്ക്ക കഴിക്കരുത്‌

NEXT