തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം. 

13 MARCH 2025

NEETHU VIJAYAN

വേനൽക്കാലമായാൽ വിപണിയിൽ സുലഭമായ ഒന്നാണ് തണ്ണിമത്തൻ. ജലാംശം ഏറെയുള്ള ഇവ ചൂട് സമയത്ത് കഴിക്കുന്നത് നല്ലതാണ്.

തണ്ണിമത്തൻ

Image Credit: Freepik

 വൈറ്റമിനുകളും ഫൈബറും പൊട്ടാസിയവും മറ്റ് ധാതുക്കളുമെല്ലാം അടങ്ങിയ ഇവയിൽ 90 ശതമാനവും ജലാംശം തന്നെയാണ്.

90 ശതമാനവും

ഫ്രിഡ്ജിൽ തണ്ണിമത്തൻ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം എന്താണെന്ന് നോക്കാം.

ഫ്രിഡ്ജിൽ

പുറത്തെ അന്തരീക്ഷ ഊഷ്മാവിൽ തണ്ണിമത്തൻ സൂക്ഷിക്കുന്നത് കൂടുതൽ പോഷക ഗുണങ്ങൾ നൽകുമെന്നാണ് പറയുന്നത്.

ഊഷ്മാവിൽ

 മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ഫ്രിഡ്ജിനുള്ളിലെ ബാക്ടീരിയകൾ വളരാൻ ഇടയാക്കുന്നു.

ബാക്ടീരിയകൾ

തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആ​ഗ്രഹിക്കുന്നതവർക്ക് സ്മൂത്തിയായോ മിൽക്ക് ഷേക്കായോ കഴിക്കാവുന്നതാണ്.

തണുപ്പിച്ച്

Next: പ്രതിരോധശേഷിക്ക് കുടിക്കാം തുളസി വെള്ളം