1 FEBRUARY 2025
NEETHU VIJAYAN
പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഒന്നാണ് കാടമുട്ട. അതിനാൽ കാടമുട്ട കഴിക്കുന്നത് നല്ലതാണ്.
Image Credit: Freepik
ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാടമുട്ട ചിലപ്പോൾ നമുക്ക് അത്ര നല്ലതാകണമെന്നില്ല. അത് ഏതെല്ലാമെന്ന് അറിയാം.
ഒട്ടുമിക്ക കാടമുട്ടകളും പാസ്ചറൈസ് ചെയ്യാത്തവയായതിനാൽ മുട്ടകളുടെ തോടിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ആരോഗ്യത്തെ ബാധിച്ചേക്കാം.
ഇത്തരം പ്രശ്മമുള്ളതിനാൽ ഗർഭിണികൾ കാടമുട്ട കഴിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
അതുപോലെ തന്നെ കോഴിമുട്ട അലർജിയുള്ള ആളുകളും കാടമുട്ട ഒഴിവാക്കേണ്ടതാണ്.
ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് കാടമുട്ട ദിവസവും കഴിക്കുന്നത് നല്ലതാണ്.
Next: മുഖക്കുരു പമ്പകടക്കും! ഫ്ളാക്സ് സീഡ് വെള്ളം കുടിക്കൂ