10 February 2025

SHIJI MK

വൈറ്റമിന്‍ സി അമിതമായാല്‍  അപകടം

Freepik Images

പഴങ്ങളില്‍ വലിയ അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി മനുഷ്യ ശരീരത്തിന് വളരെ അനിവാര്യമാണ്.

വൈറ്റമിന്‍ സി

ഓറഞ്ച്, നാരങ്ങ, മുന്തിരി, കാപ്‌സിക്കം, സ്‌ട്രോബെറി, ബ്രോക്കോളി, പേരക്ക, പപ്പായ, ബ്ലാക്ക് കറന്റ്, കൈതച്ചക്ക, കിവി, മാമ്പഴം തുടങ്ങിയ പഴങ്ങളിലെല്ലാം വൈറ്റമിന്‍ സിയുണ്ട്.

പഴങ്ങള്‍

എന്നാല്‍ അമിതമായ അളവില്‍ വൈറ്റമിന്‍ സി ശരീരത്തിലെത്തുന്നത് നല്ലതല്ല. അത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

അധികമായാല്‍

വൈറ്റമിന്‍ സി അമിതമായി ശരീരത്തിലെത്തുന്നത് വഴി വയറിളക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വയറിളക്കം

മാത്രമല്ല, വൈറ്റമിന്‍ സി അധിമാകുന്നത് നെഞ്ചെരിച്ചിലിനും വഴി വെക്കുന്നു.

നെഞ്ചെരിച്ചില്‍

വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ അമിതമായി കഴിക്കുന്നത് ഓക്കാനം ഉണ്ടാകുന്നതിന് കാരണമാകും.

ഓക്കാനം

വൈറ്റമിന്‍ സിയുടെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്കും വഴിവെക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉറക്കം

ഓരോ ദിവസവും 65 മുതല്‍ 90 മില്ലിഗ്രാം വരെ വൈറ്റമിന്‍ സിയാണ് ശരീരത്തിലെത്തേണ്ടത്. 2000 മില്ലിക്ക് മുകളിലാകുന്നത് അപകടമാണ്.

അളവ്

ബദാമിനൊപ്പം ഇവ  കഴിക്കരുതേ

NEXT