30 April 2025
Abdul Basith
Pic Credit: Unsplash
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ് തൈര്. പ്രത്യേകിച്ച് വേനൽക്കാലത്തെ ചൂട് കുറയ്ക്കാൻ തൈര് നല്ലതാണ്. തൈര് കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്.
അമിതമായാൽ അമൃതും വിഷം എന്നാണലോ. അതായത്, ഏറെ ആരോഗ്യഗുണങ്ങളുള്ള പലതും ദിവസേന കഴിക്കുന്നത് അത്ര നല്ലതല്ല.
തൈര് വളരെ നല്ല ഭക്ഷണമാണെങ്കിലും എന്നും കഴിക്കാമോ? എല്ലാ ദിവസവും തൈര് കഴിച്ചാൽ എന്ത് സംഭവിക്കും? അതൊന്ന് പരിശോധിക്കാം.
ദഹനത്തിന് വളരെ നല്ലതാണ് തൈര്. തൈരിലുള്ള പ്രോബയോട്ടിക്സ് ആണ് ദഹനത്തെ സഹായിക്കുക. എന്നും അരക്കപ്പ് തൈര് വളരെ നല്ലതാണ്.
തൈരിൽ നല്ല ബാക്ടീരിയകൾ ഏറെയുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. അതായത് ദിവസേന തൈര് കഴിച്ചാൽ അസുഖങ്ങളെ അകറ്റിനിർത്താം.
തൈരിൽ കാൽഷ്യവും വൈറ്റമിൻ ഡിയും ധാരാളമുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ദിവസേന കഴിക്കുന്നത് നല്ലതാണ്.
തൈര് കഴിച്ചാൽ പെട്ടെന്ന് വയറ് നിറയുന്നതായി അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഭാരനിയന്ത്രണത്തിലും തൈര് സുപ്രധാന പങ്ക് വഹിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മുഖക്കുരു കുറച്ച് ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കും. ദിവസവും തൈര് ഉപയോഗിച്ചാൽ ചർമ്മം നന്നാവും.