കുമ്പളങ്ങിക്ക് ശേഷം മധു സി നാരായണൻ എവിടേക്ക് പോയി?

03 February 2025

JENISH THOMAS

ആഗോളത്തലത്തിൽ മലയാള സിനിമയുടെ പേരെത്തിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിൽ, സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം തുടങ്ങിയവർ അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങി നൈറ്റ്സ്

Pic Credit: Instagram/PTI/AFP

മഹേഷിൻ്റെ പ്രതികാരം, ജോജി തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിച്ച ശ്യം പുഷ്ക്കരൻ്റെ രചനയിൽ ഒരുങ്ങിയ ചിത്രം സംവിധായനം ചെയ്തത് മധു സി നാരായണനാണ്.

സംവിധായകൻ മധു സി നാരായണൻ

മധു സി നാരായണൻ സ്വതന്ത്ര സംവിധായകനായ ചിത്രവും കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്.

മധു സി നാരായണന്റെ ആദ്യ ചിത്രം

എന്നാൽ 2019ൽ റിലീസായ കുമ്പളി നൈറ്റ്സിന് ശേഷം ആറ് വർഷം പിന്നിട്ടെങ്കിലും മധു സി നാരായണൻ്റെ രണ്ടാമത്തെ ചിത്രം ഇതുവരെ പിറന്നില്ല

കുമ്പളി നൈറ്റ്സിന് ശേഷം

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച് കരിയർ ആരംഭിച്ച മധു, തൻ്റെ ആദ്യ ചിത്രത്തിന് ശേഷം മറ്റ് ചിത്രങ്ങൾക്ക് അസോസിയേറ്റ് ചെയ്യാൻ പോയിട്ടില്ല

അസോസിയേറ്റ് ഡയറക്ടർ

രണ്ട് മക്കളുള്ള സംവിധായകൻ ഇത്രയും നാളും കുടുംബത്തോടൊപ്പം ചിലവഴിക്കുകയായിരുന്നുയെന്നാണ് മധുവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

കുടുംബത്തോടൊപ്പം?

അതിനിടെ മധു സി നാരായൺ മോഹൻലാലുമായി ഒന്നിക്കുന്നുയെന്നുള്ള റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ആ പ്രോജെക്ട് ചർച്ച ചെയ്തിട്ട് പോലുമില്ലായെന്നാണ് മറ്റ് ചില സിനിമ വൃത്തങ്ങൾ അറിയിക്കുന്നത്

മോഹൻലാലുമായി ചിത്രം

ഇപ്പോഴിതാ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധു സി നാരായണൻ തൻ്റെ രണ്ടാം വരവ് അറിയിച്ചിരിക്കുകയാണ്. 

രണ്ടാം വരവ്

നസ്ലെനിനെ നായികനാക്കി മധു ഒരുക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിങ് കോൾ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.  കൊച്ചിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാകും അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന

നായകൻ നസ്ലെൻ

Next: ഗ്ലാമറസ് ലുക്കിൽ സാനിയ അയ്യപ്പൻ