15 February 2025
TV9 Malayalam
വനിതാ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ ഇന്നലെ ആരംഭിച്ചു. പരിക്ക് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിരവധി പ്രമുഖ താരങ്ങള്‍ ഇത്തവണ പങ്കെടുക്കുന്നില്ല
Pic Credit: Social Media/PTI
ആര്‍സിബി താരമായ സോഫി ഡിവൈനാണ് ഇത്തവണ കളിക്കാത്ത ഒരു താരം
മറ്റൊരു ആര്‍സിബി താരമായ കേറ്റ് ക്രോസും ഇത്തവണ ഡബ്ല്യുപിഎല്ലില്‍ ഇല്ല
ഇത്തവണ ഡബ്ല്യുപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയ സോഫി മോളിനക്‌സും ആര്‍സിബി താരമാണ്
പരിക്ക് മൂലം ആര്‍സിബിയുടെ മലയാളിതാരമായ ആശ ശോഭനയും ഇത്തവണ കളിക്കില്ല
മുംബൈ ഇന്ത്യന്‍സിന്റെ പൂജ വസ്ത്രകറാണ് ഇത്ത ലീഗിനില്ലാത്ത മറ്റൊരു പ്രമുഖതാരം
യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന അലീസ ഹീലിക്കും പരിക്ക് തിരിച്ചടിയായി. ഹീലിക്ക് പകരം ദീപ്തി ശര്‍മയാണ് ക്യാപ്റ്റന്‍
Next: ഒരേ സ്‌റ്റേഡിയത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയവര്‍