30 October 2026
AMAL KV
Photo Credit: Yamaha Website
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഒരു നിർണായക സാന്നിധ്യമാണ് യമഹ.
കാലം മാറുന്നതിനനുസരിച്ച് കമ്പനിയും ഇലക്ട്രിക് പവർ ട്രെയിനിലും ശ്രദ്ധ നൽകുന്നുണ്ട്.
യമഹ ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ മോഡൽ ആണ് EC O6.
ഫുൾ ചാർജിൽ 169 km ഐഡിസി റേഞ്ച് ആണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്.
1,73,610 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില വരുന്നത്.
നാല് കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ കരുത്ത്.
മണിക്കൂറിൽ 79 കിലോമീറ്റർ ആണ് വാഹനത്തിന്റെ ഉയർന്ന വേഗപരിധി.
ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് വാഹനത്തിൽ വരുന്നത്.