മുടികൊഴിച്ചിലകറ്റാന്‍ ഇവ ഉപയോഗിച്ച് തുടങ്ങാം

10 July 2024

SHIJI MK

മുടികൊഴിച്ചില്‍ അകറ്റാനുള്ള വഴികളാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എങ്കിലിതാ വീട്ടില്‍ തന്നെ ലഭ്യമായ വസ്തുക്കളിലൂടെ മുടികൊഴിച്ചിലിനെ പൂര്‍ണമായും അകറ്റാനുള്ള വഴി.

മുടികൊഴിച്ചില്‍

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. Photo by Tijana Drndarski on Unsplash

വെളിച്ചെണ്ണ

സവാളയുടെ നീര് തലയില്‍ തേക്കുന്നത് രക്തയോട്ടം വര്‍ധിപ്പിച്ച് മുടിയെ ശക്തിയുള്ളതാക്കാന്‍ സഹായിക്കും. Photo by ABHISHEK HAJARE on Unsplash

സവാള നീര്

തൈര് ഉപയോഗിച്ചുള്ള ഹെയര്‍ പാക്കുകള്‍ മുടിയെ കൂടുതല്‍ കരുത്തുറ്റതാക്കും.

തൈര്

ഉലുവ അരച്ച് തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ അകറ്റുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും നല്ലതാണ്.

ഉലുവ

ഗ്രീന്‍ ടീയില്‍ ധാരാളം ആന്റിഓക്‌സിന്റുകള്‍ അടങ്ങിയതിനാല്‍ ഇവ മുടിയിഴകളെ ശക്തിയുള്ളതാക്കും.

ഗ്രീന്‍ ടീ

പ്രോട്ടീനും ബയോട്ടിനും അടങ്ങിയ മുട്ട വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേക്കുന്നത് വളരെ നല്ലതാണ്.

മുട്ട

മുടിയില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിയെ കരുത്തുറ്റതാക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ