പനിയും തലവേദനയുമുണ്ടോ? അത് സിക്കയുമാകാം... ലക്ഷണങ്ങൾ ഇങ്ങനെ

05 JULY 2024

Aswathy Balachandran 

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. എട്ട് സിക്ക വൈറസ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 

ജാ​ഗ്രത നിർദേശം

ഗര്‍ഭിണികളായ സ്ത്രീകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ഗര്‍ഭിണികളിൽ

സിക്ക എന്നത് ഒരു ആര്‍എന്‍എ വൈറസാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഇനത്തിൽപ്പെട്ട പെൺ കൊതുകുകളാണ് വൈറസ് വാഹികൾ.

സിക്ക

കൊതുകുകടി, ലൈം​ഗികത, മുലയൂട്ടൽ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായി പകരുന്നത്.

പകരുന്ന വഴികൾ

ഇന്ത്യയിൽ 2016-ൽ ​ഗുജറാത്തിലാണ് ആദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിലാദ്യം

പ്രാരംഭ അണുബാധയ്ക്ക് മാസങ്ങൾക്ക് ശേഷവും ചില മനുഷ്യകോശങ്ങളിൽ വൈറസ് സാന്നിധ്യമുണ്ടാകാം. അതിനാൽ വൈറസ് സ്ഥിരീകരിച്ചവർ രക്തം, കോശം എന്നിവ ദാനം ചെയ്യുന്നത് കുറച്ചു മാസങ്ങളിലേക്ക് ഒഴിവാക്കണം.

ശ്രദ്ധിക്കുക

സിക്ക വൈറസ് ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ മൈക്രോസെഫാലി (തലയുടെ വലിപ്പം കുറയുക) എന്ന അവസ്ഥ ഉണ്ടാകുന്നു.

മൈക്രോസെഫാലി

Next: മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ​ഗുണങ്ങളേറെ