28 August 2026

Jayadevan A M

ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍

Image Courtesy: Getty Images

പോഷകങ്ങളാൽ സമ്പന്നവും ഒട്ടനവധി ആരോഗ്യഗുണങ്ങളുമുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്‌

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് കഴിക്കുന്നത്‌ രക്തക്കുഴലുകൾ വികസിക്കാനും രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും

രക്തസമ്മർദ്ദം കുറയ്ക്കുന്നു

അയൺ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച തടയാനും നല്ലതാണ്‌

വിളർച്ച തടയുന്നു

ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം അകറ്റാനും ബീറ്റ്‌റൂട്ട്‌ സഹായിക്കുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

വ്യായാമം ചെയ്യുന്നതിന് മുമ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതൽ ഊർജ്ജവും സ്റ്റാമിനയും നൽകുന്നു

സ്റ്റാമിന നൽകുന്നു

വിറ്റാമിൻ സി, ആൻറിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചര്‍മ്മത്തിന് സ്വഭാവിക തിളക്കവും ആരോഗ്യവും നല്‍കുന്നു

ചർമ്മത്തിന്റെ തിളക്കം

ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ അളവ് ക്രമീകരിക്കാനും ബീറ്റ്‌റൂട്ടിലെ പോഷകങ്ങൾ സഹായിക്കുന്നുവെന്നതാണ് മറ്റൊരു ഗുണം

ഹൃദയാരോഗ്യം

തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും മറവി രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു

മസ്തിഷ്‌കാരോഗ്യം