13 August 2026

SHIJI MK

ഓണത്തിന് പത്ത് ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കണോ?

Image Credit: Getty Images

കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണം ദാ വന്നെത്തിയിരിക്കുന്നു. മഹാബലി തമ്പുരാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍, ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഓണം

ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ഓണപ്പൂക്കളം. വ്യത്യസ്തങ്ങളായ പൂക്കള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്ത് തീര്‍ക്കുന്ന പൂക്കളങ്ങള്‍ കാണാന്‍ എന്ത് രസമാണല്ലേ?

പൂക്കളം

അത്തം മുതല്‍ തിരുവോണം മുതല്‍ വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്നതാണ് മലയാളികളുടെ രീതി. എന്നാല്‍ ഇങ്ങനെ പത്ത് ദിവസം പൂക്കളം ഇടേണ്ടതുണ്ടോ?

പൂക്കളമിടണോ?

അത്തം നാളില്‍ ചെറിയ പൂക്കളത്തില്‍ തുടങ്ങി തിരുവോണം നാളില്‍ ഏറ്റവും വലിയ പൂക്കളത്തിലേക്ക് എത്തുന്നതാണ് രീതി. പലതരത്തിലുള്ള പൂക്കള്‍ ഇന്നേ ദിവസങ്ങളില്‍ പൂക്കളത്തിലെത്തും.

പത്ത് ദിവസം

നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന പൂക്കളാണ് പണ്ടുകാലങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല ആര്‍ക്കും പൂപറിക്കാന്‍ സമയമില്ല.

പൂക്കള്‍

എല്ലാ ദിവസവും പുറത്തുപോയി പൂപറിക്കാന്‍ ഇന്നാര്‍ക്കും സമയമില്ല, ഗ്രാമങ്ങളെല്ലാം നഗരങ്ങളായി മാറുന്നതിനാല്‍ എവിടെയും പറിക്കാനായി പൂക്കൡല്ലെന്ന് തന്നെ പറയാം.

തിരക്ക്

ജോലിക്കും മറ്റുമായി ഇന്നത്തെ കാലത്ത് പുറത്ത് പോകുന്നതിനാല്‍ ആര്‍ക്കും പത്ത് ദിവസവും പൂക്കളമിടാന്‍ സാധിച്ചെന്ന് വരില്ല, ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ മാത്രമാകും പൂക്കളമൊരുക്കല്‍.

സമയമില്ല

പത്ത് ദിവസവും പൂക്കളമിടണം എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല, അതൊരു നിയമമല്ല, എല്ലാം ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഭാഗം മാത്രമാണ്. അതിനാല്‍ സമയമുള്ളപ്പോള്‍ പൂക്കളം തീര്‍ക്കൂ.

നിര്‍ബന്ധം