22 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
സദ്യ എന്നും വാഴയിലയിൽ കഴിക്കുന്നതാണ് മലയാളികളുടെ പാരമ്പര്യം. വെറുമൊരു ആചാരമല്ല ഇലയിൽ ഉണ്ണുന്നതിന് പിന്നിലെ ആരോഗ്യ ഗുണങ്ങളും ധാരണാണ്.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഭക്ഷണത്തിലേക്ക് ലയിച്ചുചേരുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും.
മറ്റൊരു പ്രത്യേകത എന്തെന്നാൽ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന അത്രയും ആന്റിഓക്‌സിഡന്റുകൾ തന്നെ വാഴയിലയിലും അടങ്ങിയിട്ടുണ്ട്.
വാഴയിലയ്ക്ക് സ്വാഭാവികമായ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന കെമിക്കൽ സോപ്പുകളുടെ ഭയമില്ലാതെ കഴിക്കാം.
വാഴയിലയിലെ സ്വാഭാവിക മെഴുക് ചൂടുള്ള ഭക്ഷണവുമായി കൂടിച്ചേരുമ്പോൾ പ്രത്യേക രുചിയും മണവും നൽകുന്നു. ഇത് വായിൽ ഉമിനീര് ഉത്പാദനം കൂട്ടി ദഹനം സുഗമമാക്കുന്നു.
ഇലയുടെ വീതി കുറഞ്ഞ വശം കഴിക്കുന്നയാളുടെ ഇടത് വശത്തും, വീതി കൂടിയ വശം വലത് വശത്തും വരണം. ഇലയുടെ മുകൾ ഭാഗത്താണ് തൊടുകറികൾ വരുക.
ആദ്യം ചോറ് പരിപ്പും നെയ്യും ചേർത്ത് കഴിക്കുക. ശേഷം സാമ്പാർ, അവിയൽ, കാളൻ, തോരൻ എന്നിവ കൂട്ടി കഴിക്കാം. പ്രഥമനും പായസവും അവാനം.