27 January 2026

Jayadevan A M

അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?

Image Courtesy: PTI

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ എന്ന 25കാരന്‍

അഭിഷേക് ശര്‍മ

ടി20 ടീമില്‍ ഇന്ത്യയ്ക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത താരമായി അഭിഷേക് മാറി. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുള്ള കഴിവാണ് മുഖമുദ്ര

ടി20

മറ്റേതൊരു ക്രിക്കറ്റ് താരത്തെ പോലെ അഭിഷേക് ശര്‍മയുടെ ആസ്തിയും ചര്‍ച്ചയാകാറുണ്ട്. താരത്തിന്റെ ആസ്തി എത്രയാണെന്ന് നോക്കാം

ആസ്തി

അഭിഷേക് ശർമ്മയുടെ ആകെ ആസ്തി ഏകദേശം 12 കോടി മുതൽ 15 കോടി രൂപ വരെയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

എത്ര കോടി?

2025-ലെ മെഗാ ലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് 14 കോടി രൂപയ്ക്കാണ് അഭിഷേക് ശര്‍മയെ നിലനിര്‍ത്തിയത്. ഐപിഎല്ലാണ് താരത്തിന്റെ പ്രധാന വരുമാന മാര്‍ഗം

ഐപിഎൽ

ബിസിസിഐയുടെ ഗ്രേഡ് സി കരാറിലുള്ള താരമാണ് അഭിഷേക്. ഇതുപ്രകാരം വർഷം 1 കോടി രൂപയും ഓരോ മത്സരത്തിനും നിശ്ചിത മാച്ച് ഫീസും ലഭിക്കും

ബിസിസിഐ

അഭിഷേക് ശര്‍മയ്ക്ക് വിവിധ ബ്രാന്‍ഡുകളുമായി കരാറുണ്ട്. അമൃത്സറില്‍ ആഡംബര വീടുണ്ട്. വിവിധ വാഹനങ്ങളുടെ ശേഖരവുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

ബ്രാൻഡുകള്‍

വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വെബ്‌സ്‌റ്റോറി. ഔദ്യോഗിക കണക്കുകളിൽ മാറ്റമുണ്ടായേക്കാം

നിരാകരണം