21 January 2026
Jayadevan A M
Image Courtesy: PTI
കഴിഞ്ഞ ദിവസമാണ് ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതായി സൈന നെഹ്‌വാള്‍ പ്രഖ്യാപിച്ചത്. പരിക്കുകളാണ് കാരണം
സൈന നെഹ്‌വാളിന്റെ ഏകദേശ ആസ്തി 35 കോടി മുതൽ 50 കോടി രൂപ വരെയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചെങ്കിലും ബ്രാൻഡ് എൻഡോഴ്സ്‌മെന്റുകൾ, നിക്ഷേപങ്ങൾ എന്നിവയിലൂടെ സൈനയ്ക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്
യോനെക്സ്, ഹെർബലൈഫ്, കെല്ലോഗ്‌സ്, വാസലിൻ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ സൈന നെഹ്‌വാൾ അഭിനയിക്കുന്നു
ഒരു പരസ്യ പ്രചാരണത്തിന് 75 ലക്ഷം മുതൽ 1 കോടി രൂപ വരെ താരം ഈടാക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
പ്രതിവർഷം ഏകദേശം 4.8 കോടി മുതൽ 5.5 കോടി രൂപ വരെ സൈന സമ്പാദിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
വിവിധ സംരഭങ്ങളിലെ നിക്ഷേപം, ഹൈദരാബാദില്‍ ആറു കോടിയോളം രൂപയുടെ വീട്, വില കൂടിയ കാറുകളുടെ ശേഖരം എന്നിവയുമുണ്ട്
വിവിധ വാർത്താ റിപ്പോർട്ടുകൾ, പൊതുലഭ്യമായ കണക്കുകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങള്‍. യഥാര്‍ത്ഥ കണക്കും ഇതും തമ്മില്‍ വ്യത്യാസമുണ്ടാകാം