22 January 2026

Jayadevan A M

സുനിത വില്യംസിന്റെ ആസ്തിയെത്ര?

Image Courtesy: PTI

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഏതാനും ദിവസം മുമ്പാണ് നാസയില്‍ നിന്ന് വിരമിച്ചത്‌.

സുനിത വില്യംസ്

27 വര്‍ഷം നീണ്ടുനിന്ന കരിയറിനാണ് സുനിത വില്യംസ്‌ വിരാമം കുറിച്ചത്. സുനിതയുടെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം

27 വര്‍ഷം

ഏകദേശ ആസ്തി 5 മില്യൺ ഡോളർ (ഏകദേശം 45 കോടി ഇന്ത്യൻ രൂപ) ആണ് ആസ്തിയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ആസ്തിയെത്ര?

യാത്രികർക്ക് യുഎസ് ഗവൺമെന്റിന്റെ 'ജനറൽ ഷെഡ്യൂൾ' പ്രകാരമാണ്‌ നാസയിലെ ബഹിരാകാശ യാത്രികർക്ക് ശമ്പളം ലഭിക്കുന്നത്‌

ശമ്പളം

ഏറ്റവും ഉയർന്ന റാങ്കായ ജനറൽ ഷെഡ്യൂൾ (GS)-15 ഗ്രേഡിലായിരുന്നു സുനിത വില്യംസ്. അവരുടെ ശമ്പളം എത്രയായിരുന്നുവെന്ന് നോക്കാം

ഗ്രേഡ്

വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 1,52,258 ഡോളർ (ഏകദേശം 1.39 കോടി രൂപ) ആയിരുന്നു സുനിതയുടെ വാര്‍ഷിക ശമ്പളം

വാർഷിക ശമ്പളം

ആരോഗ്യ ഇൻഷുറൻസ്, ഹൗസിങ് അലവൻസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ആനുകൂല്യങ്ങൾ

വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇത് ഏകദേശ കണക്കുകള്‍ മാത്രമാണ്‌

നിരാകരണം