തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?

29 March 2025

Sarika KP

Pic Credit: Instagram

സൗത്ത് ഇന്ത്യന്‍ ക്യൂന്‍, തൃഷയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ക്യൂന്‍

തൃഷയുടെ വിവാഹം സ്വപ്‌നം കണ്ട ആരാധകർക്ക് പുതിയതായി താരം പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനും ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.

തൃഷയുടെ വിവാഹം

പച്ച നിറത്തിലുള്ള സാരിയുടുത്ത്, തലയില്‍ മുല്ലപ്പൂവ് ചൂടി, കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങുന്ന ഒരു ഫോട്ടോ ആണ് തൃഷ ഏറ്റെവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

കല്യാണപ്പെണ്ണിനെ പോലെ

ചിത്രത്തിനു താഴെ ക്യാപ്ഷനായി 'പ്രണയം എന്നും വിജയിക്കും' എന്നാണ് താരം കുറിച്ചിരിക്കുന്നത്. നാണിച്ച് ചിരിച്ച് തല താഴ്ത്തുന്ന തൃഷയെയാണ് ചിത്രത്തിൽ കാണാൻ പറ്റുന്നത്.

'പ്രണയം എന്നും വിജയിക്കും'

ഇതിനു പിന്നാലെ തൃഷയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് കമന്റുമായി എത്തി

പ്രശംസിച്ചുകൊണ്ട്

 ചിലര്‍ തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ? കല്യാണമാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളുമായി എത്തുന്നുണ്ട്.

വിവാഹനിശ്ചയം കഴിഞ്ഞോ?

 ഷൂട്ടിങിന് ഇടയില്‍ എടുത്ത ഫോട്ടോ ആണോ, അതോ ശരിക്കും തൃഷ വിവാഹത്തിന് ഒരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോ​ദ്യം.

വിവാഹത്തിന് ഒരുങ്ങുകയാണോ?