26 June 2025

Sarika KP

അഹാനയ്ക്ക് ഇന്‍ഡിഗോ നല്‍കിയ സര്‍പ്രൈസ് ​ഗിഫ്റ്റ് കണ്ടോ? 

Image Courtesy: Instagram

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ വിമാനയാത്രയ്ക്കിടെ ഇന്‍ഡിഗോ നല്‍കിയ സർപ്രെെസ് ഗിഫ്റ്റ് പങ്കുവച്ച് താരം.

അഹാന കൃഷ്ണ

 കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുകയായിരുന്ന അഹാനക്ക് ഗുഡ്ഡീ ബാഗാണ് ഇന്‍ഡിഗോ സമ്മാനമായി നല്‍കിയത്.

ഗുഡ്ഡീ ബാഗ്

യാത്രചെയ്തപ്പോൾ ഉറങ്ങിയെന്നും തിരുവനന്തപുരത്ത് എത്തി ഉണർന്ന് നോക്കിയപ്പോൾ തൊട്ടടുത്തുള്ള സീറ്റിൽ ഒരു ക്യൂട്ട് സർപ്രെെസ് ഉണ്ടായിരുന്നുവെന്നുമാണ് അഹാന കുറിച്ചത്.

ക്യൂട്ട് സർപ്രെെസ്

പ്രതീക്ഷിച്ചതിനേക്കാള്‍ പെട്ടെന്ന് ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തു. കൊച്ചിയില്‍നിന്നാണ് വരുന്നത്. അവിടെനിന്നും അതിരാവിലെയാണ് ഭക്ഷണം കഴിച്ചത്.

അതിരാവിലെയാണ് ഭക്ഷണം കഴിച്ചത്

ഫ്‌ളൈറ്റില്‍ കയറി 40 മിനിറ്റിനുള്ളില്‍ എത്തുന്ന സ്ഥലമായാലും എവിടെയെങ്കിലും എത്തിക്കഴിഞ്ഞാല്‍ എനിക്ക് വിശക്കും. ഗുഡ്ഡി ബാഗ് തന്നതിന് നന്ദി, അഹാന സ്‌റ്റോറിയില്‍ കുറിച്ചു.

ഗുഡ്ഡി ബാഗ് തന്നതിന് നന്ദി

ആദ്യമായാണ് തനിക്ക് ഫ്‌ളൈറ്റില്‍നിന്ന് ഇങ്ങനെ ഗുഡ്ഡി ബാഗ് കിട്ടുന്നതെന്നും പണംകൊടുത്ത് ഇതുവരെ വാങ്ങിയിട്ടില്ലെന്നും അഹാന പറഞ്ഞു.

ആദ്യമായാണ്

ബിസ്‌ക്കറ്റ്, സോൾട്ട് ആൻഡ് പെപ്പർ മഖാന, ആംറസ് മാമ്പഴ ജ്യൂസ്, എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നതെന്ന് നടി പറഞ്ഞു.

ബാഗിൽ ഉണ്ടായിരുന്നത്

കോളേജിൽ പഠിക്കുന്ന സമയത്ത് അടുത്തുള്ള കടയിൽ 30 രൂപയുണ്ടായിരുന്ന ഈ ജ്യൂസ് വാങ്ങി കുടിക്കുമായിരുന്നുവെന്നും നടി പറഞ്ഞു.

കോളേജിൽ പഠിക്കുന്ന സമയത്ത്