24 June 2025

TV9 MALAYALAM

ഫ്രക്ടോസ് അമിതമായി ശരീരത്ത് ചെല്ലാറുണ്ടോ? കരളിന്റെ കാര്യം കട്ടപ്പൊക

Image Courtesy: Getty

ആരോഗ്യകരമായ ജീവിതത്തിന് പാലിക്കേണ്ട പല കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് നമ്മുടെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കുകയെന്നത്‌

ഗ്ലൂക്കോസ്

ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കുന്നതിന് നാം മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും ഫ്രക്ടോസിനെക്കുറിച്ച് കാര്യമാക്കാറില്ല

ഫ്രക്ടോസ്‌

എന്നാല്‍ ഇത് കരളിനെ ദോഷകരമായി ബാധിച്ചേക്കാമെന്ന്‌ കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ വിദഗ്ദ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നു

ദോഷം

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഡോ. അലോക് ചോപ്ര ഫ്രക്ടോസിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞത്‌

ശ്രദ്ധിക്കണം

ഫ്രക്ടോസ് അമിതമാകുന്നത് കരളിന് ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഫാറ്റി ലിവര്‍, സിറോസിസ് തുടങ്ങിയവയ്ക്ക് കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കരള്‍

മദ്യപാനമാണ് ഫാറ്റി ലിവറിന് കാരണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അമിതമായ ഫ്രക്ടോസ് ഉള്‍പ്പെടെയുള്ള കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ഫാറ്റി ലിവർ

ഫ്രക്ടോസ് അടങ്ങിയ പഴങ്ങള്‍ വെറും വയറ്റിൽ കഴിക്കാതെ ഭക്ഷണത്തിന് ശേഷം കഴിക്കണമെന്ന്‌ ഡോ. അലോക് ചോപ്ര നിർദ്ദേശിച്ചു.

നിയന്ത്രണം

പ്രശസ്ത ആരോഗ്യവിദഗ്ധന്‍  ഡോ. അലോക് ചോപ്രയുടെ അഭിപ്രായങ്ങളാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം