20 June 2025

NANDHA DAS

 സ്പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നവരാണോ? സൂക്ഷിക്കണം  

Image Courtesy: Freepik

പാത്രം കഴുകാൻ സ്പോഞ്ച് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ഒരിക്കലും അറിയാതെ പോകരുത്.

സ്പോഞ്ച്

വീട്ടിൽ ഏറ്റവും കൂടുതൽ ബാക്റ്റീരിയകൾ ഒളിച്ചിരിക്കുന്നത് അടുക്കളയിലെ സ്പോഞ്ചിലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.

ബാക്റ്റീരിയ

ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നും ഉണ്ടാകുന്ന അണുക്കൾ വളരെ അപകടകാരികളാണ്. ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാം.

ഭക്ഷണാവശിഷ്ടങ്ങൾ

സ്പോഞ്ചിൽ ധാരാളം ചെറിയ സുഷിരങ്ങൾ ഉണ്ട്. ഇതിൽ ഈർപ്പം തങ്ങി നിൽക്കുമ്പോൾ അണുക്കൾ പെട്ടെന്ന് പെരുകാൻ കാരണമാകും.

ഈർപ്പം

ഇത്തരത്തിൽ അണുക്കൾ ശരീരത്തിനുള്ളിൽ ചെന്നാൽ ചെറിയ വയറു വേദന തുടങ്ങി ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകും.

രോഗങ്ങൾ

അതിനാൽ, ഓരോന്ന് വൃത്തിയാക്കാനും അടുക്കളയിൽ പ്രത്യേകം സ്പോഞ്ചുകൾ ഉപയോഗിക്കുക. ഇത് അണുക്കൾ പടരുന്നത് തടയും.

പ്രത്യേകം സ്പോഞ്ചുകൾ

ആവശ്യം കഴിഞ്ഞാൽ സ്പോഞ്ച് ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഈർപ്പം മൂലം അണുക്കൾ വളരാൻ സാധ്യത ഉണ്ട്.

ഉണക്കി സൂക്ഷിക്കണം

 ഒരു സ്പോഞ്ച് തന്നെ ഒരുപാട് കാലം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പഴക്കമുള്ള സ്പോഞ്ച് കൂടുതൽ അണുക്കൾ ഉണ്ടാക്കും.

പഴക്കമുള്ളത്