31 July 2026
Sumeesh T Unneen
Photo Credit: Getty Images
10, 20 രൂപയുടെ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം
നിലവിലെ പേപ്പർ നോട്ടുകൾ ഉടൻ പിൻവലിക്കാൻ സർക്കാരിന് ഉദ്ദേശമില്ല. പേപ്പർ നോട്ടുകൾക്കൊപ്പം തന്നെ പുതിയ പ്ലാസ്റ്റിക് നോട്ടുകളും അവതരിപ്പിക്കും
പൈലറ്റ് പ്രൊജക്ടിൻ്റെ ഭാഗമായി 10 രൂപയുടെയും 20 രൂപയുടെയും 100 കോടി നോട്ടുകൾ വീതം ആകെ 200 കോടി നോട്ടുകൾ വിപണിയിലിറക്കും. മൂല്യം 3000 കോടി
കൂടുതൽ കാലം ഈടുനിൽക്കുന്നതാണ് പോളിമർ നോട്ടുകൾ. ഇവ പെട്ടന്ന് കീറിപ്പോവുകയില്ല, കൂടാതെ അഴുക്കിനെയും വെള്ളത്തെയും പ്രതിരോധിക്കും.
പോളിമർ നോട്ടുകളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താനാകും. വ്യാജ നോട്ടുകൾ നിർമ്മിക്കുന്നത് തടയാൻ ഇതിലൂടെ സധിക്കും
പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഇറക്കുന്നത്. അതിനാൽ പഴയ 10, 20 രൂപാ നോട്ടുകൾക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്
പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിന് തുടക്കത്തിൽ ചിലവ് കൂടുതലാണെങ്കിലും കൂടുതൽ കാല നിലനിൽക്കുന്നതിനാൽ ഭാവിയിൽ ഇത് ലാഭകരമാണ്.
ഓസ്ട്രേലിയ, കാനഡ, യു.കെ, ന്യൂസിലാൻഡ് സിംഗപ്പൂർ, റൊമാനിയ എന്നീ രാജ്യങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട്