29 July 2026
Arun Nair
Photo Credit: PTI
കേരളത്തിൽ ആഗസ്റ്റ് 1 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
അതി തീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നതാണ് മഴക്ക് കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
സംസ്ഥാനത്ത് ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ സാധ്യതയാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ മാറ്റം വരാം.
പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് മഴക്ക് സാധ്യത
ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് മഴ സാധ്യത
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് മഴ സാധ്യതയുണ്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ പെയ്തേക്കാം