31 July 2026
SHIJI MK
Image Credit: Getty Images
ഇന്ത്യയില്‍ പെട്രോളില്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടക്കുകയാണ്. രാജ്യത്തിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളിലും ഇ20 ഇന്ധനം ലഭ്യമാണ്. എന്താണ് ഇ20 ഇന്ധനം എന്നറിയാത്തവരാണോ നിങ്ങള്‍?
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേര്‍ന്ന ഇന്ധനമാണ് ഇ20. കരിമ്പ്, ചോളം, ധാന്യങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നാണ് ഈ എഥനോള്‍ നിര്‍മിക്കുന്നത്.
പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കേണ്ടാണ് നിര്‍മാതാക്കള്‍ പറയുന്നത്. 2023ന് ശേഷം പുറത്തിറങ്ങിയ കാറുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.
എഥനോളിന് പെട്രോളിനേക്കാള്‍ സാന്ദ്രത കുറവാണ്. അതിനാല്‍ മൈലേജില്‍ ചെറിയ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ വാഹനങ്ങളിലും ഒരുപോലെ ആയിരിക്കില്ല.
സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോള്‍ പെട്രോളിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവിലും കുറവുവരുത്തും.
എഥനോള്‍ ചേര്‍ത്തിട്ടും പെട്രോളിന് വില കുറയാത്തതിന് പല കാരണങ്ങളാണ് പറയുന്നത്. സംഭരണത്തിലും വിതരണത്തിലും നേരിടുന്ന ചെലവ് തന്നെയാണ് പ്രധാന കാരണം.
ഇ20 ഇന്ധനം ഉപയോഗിക്കുന്നതിന് മുമ്പ് അത് നിങ്ങളുടെ വാഹനത്തിന് അനുയോജ്യമാണോ എന്ന കാര്യം ആദ്യം മനസിലാക്കുക. വാഹന നിര്‍മാതാക്കള്‍ പറയുന്നത് കേള്‍ക്കാം.
പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കും മുമ്പ് സര്‍വീസ് സെന്ററിന്റെ ഉപദേശം തേടുന്നത് ദീര്‍ഘകാലം വാഹനം കേടുകൂടാതെ ഇരിക്കുന്നതിന് സഹായിക്കും.