04 October 2026
Prasanth Kumar
Photo Credit: LAVA, Amazon
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 സെയിലിൽ ലാവ ബോൾഡ് N4 പ്രോ 5ജിക്ക് ലഭ്യമാകുന്ന ഡീൽ ആമസോൺ വെളിപ്പെടുത്തി.
ലാവ ബോൾഡ് N4 പ്രോ 5ജിക്ക് (6GB+128GB) 15,999 രൂപയാണ് വില. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇത് 13999 രൂപ വിലയിൽ കിട്ടും.
ഒക്ടോബർ 8 മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2026 ആരംഭിക്കുമ്പോൾ പുതിയ ഡിസ്കൗണ്ട് വിലയിൽ ഇത് സ്വന്തമാക്കാം.
വിലയാണ് ഇതിന്റെ ഹൈലൈറ്റ്. 13999 രൂപ വിലയിൽ 6GB+128GB വേരിയന്റിൽ ഒരു പുതിയ 5ജി ഫോൺ കിട്ടുക ഇപ്പോൾ വിരളമാണ്.
6.75 ഇഞ്ച് (1612 × 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.
2.3GHz യൂണിസോക് T8200 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G57 MC2 ജിപിയു, 6GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയുമുണ്ട്.
50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16, IP64 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള സൗകര്യം
18W ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, 4G VoLTE എന്നിവയുമുണ്ട്.
മിഡ്‌നൈറ്റ് ബ്ലൂ, ലാവെൻഡർ/ സിൽവർ ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിൽ ലാവ ബോൾഡ് N4 പ്രോ 5ജി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.