28  September 2026

Prasanth Kumar

9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ

Photo Credit: Flipkart

എഐ പ്ലസ് ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി-ലെവൽ സ്മാർട്ട്‌ഫോണായി എഐ പ്ലസ് പൾസ് 2 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു

എഐ പ്ലസ് പൾസ് 2 FE

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ IPS ഡിസ്‌പ്ലേ ആണ് ഈ എൻട്രിലെവൽ സ്മാർട്ട്ഫോണിൽ എഐ പ്ലസ് നൽകിയിരിക്കുന്നത്.

ഡിസ്പ്ലേ

ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി81 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജും ഇതിലുണ്ട്.

പ്രോസസർ

HDR പിന്തുണയുള്ള 50MP AI- അസിസ്റ്റഡ് പ്രൈമറി ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും എഐ പ്ലസ് പൾസ് 2 FE മോഡലിൽ ഉണ്ട്.

ക്യാമറ

18W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. IP64 റേറ്റിങ്ങും ഈ ഫോണിലുണ്ട്. 

ബാറ്ററി

ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ്. സൈഡ്-മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ-മൈക്രോഫോൺ നോയ്‌സ് ക്യാൻസലേഷൻ എന്നിവ ഇതിലുണ്ട്.

മറ്റ് ഫീച്ചറുകൾ

എഐ പ്ലസ് പൾസ് 2 FE സിംഗിൾ 4GB + 64GB മോഡലിന് 9,999 രൂപയാണ് വില. ഒക്ടോബർ 7 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ഇതിന്റെ വിൽപ്പന ആരംഭിക്കും.

വില

ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, പർപ്പിൾ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ എഐ പ്ലസ് പൾസ് 2 FE ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.

കളർ ഓപ്ഷനുകൾ