23 July 2025
TV9 MALAYALAM
Image Courtesy: Getty
ഉറക്കം ശരീരത്തിന് പ്രധാനമാണ്. ഒരു ദിവസം എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം
എന്നാല്‍ രാത്രിയില്‍ എട്ട് മണിക്കൂര്‍ നന്നായി ഉറങ്ങിയിട്ടും ചിലര്‍ ക്ഷീണിതരായിരിക്കും. അതിന് കാരണങ്ങള്‍ പലതാകാം
സ്ലീപ് ഡിസോര്‍ഡേഴ്‌സ് ഒരു കാരണമാകാം. സ്ലീപ് അപ്‌നിയ, റെസ്റ്റ്‌ലെസ് ലെഗ്‌സ് സിന്‍ഡ്രോം, നാര്‍ക്കോലെപ്‌സി, ഹൈപ്പര്‍സോമ്‌നിയ തുടങ്ങിയ പ്രശ്‌നങ്ങളും കാരണമാകാം
പകൽ സമയത്തെ ക്ഷീണം ചിലപ്പോള്‍ തൈറോയ്ഡ് പ്രശ്നത്തിന്റെ ലക്ഷണമാകാം. തൈറോയ്ഡ് പ്രശ്നങ്ങൾ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം
നിരന്തരം മറ്റ് ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനാല്‍ ഞെട്ടിയുണരുന്നതും, ഉറക്കത്തിന് അനുകൂലമല്ലാത്ത മുറിയിലെ താപനിലയും വെല്ലുവിളികളാകാം.
ഉറങ്ങുന്നതിന് മുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. മദ്യപാനവും ഉറക്കത്തിന്റെ ക്വാളിറ്റി മോശമാക്കും.
സമ്മര്‍ദ്ദം, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയും മികച്ച ഉറക്കത്തിന് തടസം സൃഷ്ടിക്കുന്ന കാരണങ്ങളാകാം
നന്നായി ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍, ഉറങ്ങിയിട്ടും ക്ഷീണിതരാണെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം