23 JULY 2025
Nithya V
Image Courtesy: Getty Images, Unsplash
എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു സാധനമാണ് നെയിൽ കട്ടർ അഥവാ നഖംവെട്ടി. നഖം വെട്ടാനും ഭംഗിയായി വയ്ക്കാനും ഇവ സഹായിക്കുന്നു.
നെയിൽ കട്ടറിന് പിന്നിലുള്ള ചെറിയ ഹോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ നെയിൽ കട്ടറുകളിലും ഇങ്ങനെ ദ്വാരം ഉണ്ടാകാൻ ഇടയില്ല.
എന്തിനായിരിക്കും നെയിൽ കട്ടറിൽ അത്തരമൊരു ഹോൾ? അതിന് പിന്നിലെ കാരണം എന്താണെന്ന് അറിഞ്ഞലോ...
പ്രയോജനമില്ലാതെ ഒന്നിനും എവിടെയും സ്ഥാനിമില്ലെന്ന് അറിയാമല്ലോ? അപ്പോൾ ആ കുഞ്ഞൻ ഹോളും സഹായം ചെയ്യുന്നുണ്ട്.
എപ്പോഴും കൊണ്ട് നടക്കാൻ സാധിക്കുന്ന രൂപത്തിൽ ഒരു കീചെയ്ൻ ആയി ഉപയോഗിക്കാൻ ഈ കുഞ്ഞൻ ഹോൾ സഹായിക്കും.
ചെറിയ ഹോളിൽ ഒരു കീചെയ്ൻ ഘടിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ കാണാതായി പോവുകയുമില്ല.
ചില നെയിൽ കട്ടർ ഈ ദ്വാരത്തിന് സൗന്ദര്യാത്മക ആകർഷണം അഥവാ ഈസ്തറ്റിക് അപ്പീൽ കൂടി നൽകുന്നുണ്ട്.
നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. നഖം വെട്ടാതിരിക്കുന്നത് അഴുക്ക് അടിഞ്ഞുകൂടാൻ കാരണമാകുന്നു.