05 JULY 2025
Jenish Thomas
Image Courtesy: Getty Images
നിരവധി ഫോണുകളാണ് ഓരോ വർഷവും വിപണിയിൽ എത്തുന്നത്. അതുപോലെ തന്നെ നിരവധി ഫോണുകൾ ഉപയോഗിക്കാതെ പോകുന്നതും ഉണ്ട്
ചിലർ പഴയ ഫോൺ വിറ്റായിരിക്കും പുതിയത് വാങ്ങുക. മറ്റു ചിലർ പഴയ ഫോൺ വീട്ടിൽ തന്നെ സൂക്ഷിക്കും. ഇത്തരം ഫോണുകൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ് അല്ലയോ എന്ന് പരിശോധിക്കാം
വാസ്തു ശാസ്ത്രമനുസരിച്ച് പഴയതും ഉപയോഗശൂന്യമായതും സ്വിച്ച് ഓഫ് ചെയ്തതുമായ ഫോണുകൾ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമല്ല
അതിനാൽ പഴയ ഫോൺ വിൽക്കുകയോ, മറ്റാർക്കെങ്കിലും നൽകി ഉപയോഗപ്രദമാക്കുന്നതാണ് ഉത്തമം.
കാരണം പഴയ ഫോണുകൾ വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനെർജി പുറത്ത് വരാൻ കാരണമാകുന്നു.
വാസ്തു പ്രകാരം ഉപയോഗശൂന്യവും അനാവശ്യവുമായ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതല്ല.
ഉപയോഗശൂന്യമായ എല്ലാ വസ്തുക്കളിൽ നിന്നും നെഗറ്റീവ് എനർജി ഉത്ഭവിക്കും. അത് വീടിൻ്റെ സമാധാന അന്തരീക്ഷത്തെ ബാധിക്കും
ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതു വിശ്വാസങ്ങൾ അടിസ്ഥാനപ്പെടുത്തിട്ടുള്ളവയാണ്. ഇക്കാര്യങ്ങൾ വാസ്തവമാണെന്ന് ടിവി9 മലയാളം ഒരിക്കലും സാധൂകരിക്കുന്നില്ല