03 JULY 2025

Jenish Thomas

Image Courtesy: Getty Images/PTI

സ്വർണം നഷ്ടപ്പെട്ടോ?  പിന്നാലെ ഈ പ്രതിസന്ധികൾ ഉണ്ടാകും

ഭാരതത്തിൽ ഏറെ പ്രധാന്യം നൽകുന്ന ലോഹമാണ് സ്വർണം. സാമ്പത്തികം എന്നതിനൊപ്പം ഐശ്വര്യത്തിൻ്റെ സൂചനയാണ് സ്വർണം. പവിത്രമായും ലക്ഷ്മി ദേവിയുടെ പ്രതീകമായും സ്വർണം കണക്കാക്കപ്പെടുന്നു.

സ്വർണം

എന്നാൽ ഐശ്വര്യവും പവിത്രവുമായ ഈ ലോഹം നഷ്ടപ്പെടുന്നത് അശുഭകരമാണെന്നാണ് ഹൈന്ദവപരമായ വിശ്വാസങ്ങൾ സൂചിപ്പിക്കുന്നത്. പല കാരണങ്ങളാണ് സ്വർണ നഷ്ടപ്പെടുന്ന അവസ്ഥ നൽകുന്ന സൂചന

സ്വർണം നഷ്ടപ്പെട്ടാലോ?

ജ്യോതിഷത്തിൽ സ്വർണ്ണം വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ സ്വർണം നഷ്ടമാകുന്നത് വ്യാഴം ദുർബലമായതിൻ്റെ സൂചനയാണ്. 

വ്യാഴം ദുർബലമാകും

സ്വർണ്ണം നഷ്ടപ്പെടുന്നത് പണനഷ്ടം, നിർഭാഗ്യം, കുടുംബത്തിലെ അഭിപ്രായവ്യത്യാസം എന്നിവയുടെ സൂചനയും നൽകുന്നു

കുടുംബത്തിൽ അഭിപ്രായവ്യത്യാസം

സ്വർണ്ണം നഷ്ടപ്പെടുന്നത് സമ്പത്തിന്റെയും സമൃദ്ധിയുടെയും നഷ്ടത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനുപുറമെ, സ്വർണ്ണം നഷ്ടപ്പെടുന്നത് നിർഭാഗ്യത്തിന്റെ സൂചനയുമാകാം

സമ്പത്തിന്റെയും സമൃദ്ധിയുടെയും നഷ്ടം

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുമായി സ്വർണ്ണം ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സ്വർണ്ണം നഷ്ടപ്പെടുന്നത് ലക്ഷ്മി കോപത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.

ലക്ഷ്മി കോപം

ഈ അവസ്ഥ ദാമ്പത്യ ജീവിതത്തെ വരെ ബാധിച്ചേക്കാം. കുടുംബങ്ങളിൽ കലഹങ്ങൾക്ക് വരെ വഴിച്ചേക്കും

ദാമ്പത്യ ജീവിതം

ഇത് കൂടാതെ സ്വർണം കളഞ്ഞ് കിട്ടി അത് സൂക്ഷിച്ച് വെക്കുന്നതും അശുഭകരമാണെന്നാണ് ചില വിശ്വാസങ്ങൾ പഠിപ്പിക്കുന്നത്. അർഹതമല്ലാത്തത് കൈയ്യിൽ എത്തുമ്പോൾ മറ്റ് ചില പ്രതിസന്ധികൾ നേരിട്ടേക്കാം

സ്വർണം കളഞ്ഞ് കിട്ടിയാലോ?

ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുവിലുള്ള ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിട്ടുള്ളവയാണ്.ഇക്കാര്യങ്ങൾ വാസ്തവമാണെന്ന് ടിവി9 മലയാളം ഒരിക്കലും സാധൂകരിക്കുന്നില്ല

നിരാകരണം