21 JUNE 2025
Jenish Thomas
Image Courtesy: Getty Images
ചിലപ്പോൾ നാം പെട്ടെന്ന് രോഗബാധിതരാകുകയോ നമ്മുടെ ജീവിതത്തിൽ പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നു. ഇതിനെല്ലാം കാരണം ആരുടെയെങ്കിലും കണ്ണേറായിരിക്കാം.
ഇത് മൂലം സന്തോഷത്തോടെ മുന്നോട്ട് പോകുന്ന നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കാരണം കണ്ണേറിലൂടെ നെഗറ്റീവ് എനെർജിയുടെ സ്വാധീനം വർധിക്കാൻ ഇടയാകും.
ചില നാട്ടുവിശ്വാസങ്ങൾ പ്രകാരം കണ്ണേറിൽ നിന്നും രക്ഷപ്പെടാൻ ചില വഴികൾ ഉണ്ട്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം
പൊതുവെ എല്ലായിടത്തും കാണുന്നതാണ് നാരങ്ങയും പച്ചമുളകും തൂക്കിയിടുന്നത്. ഇത് കണ്ണേറിലൂടെ വരുന്ന നെഗറ്റിവിറ്റിയെ തടയാൻ സഹായിക്കും
കണ്ണേറ് വീട്ടിലേക്ക് വരുന്നത് തടയാൻ ഗ്രാമ്പു വെള്ളം വീടിന് ചുറ്റും തളിക്കുന്നത് നല്ലതാണ്. വീടിൻ്റെ ചുറ്റും ഉപ്പു വെള്ളം തളിക്കുന്നതും ഉത്തമമാണ്.
വീടിൻ്റെ വടുക്കുകിഴക്ക് മൂലയിൽ നെയ്യ് ഒഴിച്ച് നിലവിളക്ക് കത്തിച്ചു വെക്കുന്ന് കണ്ണേറിൽ നിന്നും രക്ഷ നൽകും.
പോസിറ്റിവിറ്റി നൽകുന്ന സത്സ്യമാണ് തുളസി. വീടിൻ്റെ മുറ്റത്ത് തുളസി തറയുണ്ടെങ്കിൽ കണ്ണേറ് ഭവനത്തിനുള്ളിലേക്ക് പ്രവേശിക്കില്ല
പാണൽ ഇല, വെള്ളിത്തുട്ട്, വറ്റൽ മുളക് ഇവ ഏതെങ്കിലും ഉപയോഗിച്ച് ഉഴിഞ്ഞിടുന്നത് കണ്ണേറിൽ നിന്നും മോചനം ലഭിക്കും
ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിട്ടുള്ളവയാണ്. ഇക്കാര്യങ്ങൾ വാസ്തവമാണെന്ന് ടിവി9 മലയാളം സാധൂകരിക്കുന്നില്ല