26 October 2026
Nithya V
Image Credit:: Unsplash
വീട്ടിലേക്ക് ഒരു പുതിയ കുഞ്ഞ് അതിഥി എത്തുമ്പോൾ മാതാപിതാക്കൾ ആശയക്കുഴപ്പിലാകുന്ന കാര്യങ്ങളിൽ ഒന്നാണ് പേര് കണ്ടെത്തുക എന്നത്.
ഇന്ന് എല്ലാവരും വളരെ യുണീക് ആയ അർത്ഥമുള്ള പേരുകളാണ് മക്കൾക്ക് നൽകുന്നത്. അത്തരത്തിൽ A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളിതാ...
അമയ് - ഗണപതിയുടെ മറ്റൊരു നാമമാണ് അമയ്. തടസ്സങ്ങൾ നീക്കുന്നവൻ എന്നും ഇതിന് അർത്ഥമുണ്ട്. പെൺകുട്ടിക്ക് അമയ എന്ന പേരും നൽകാവുന്നതാണ്,
ആൻവി - വനദേവത അല്ലെങ്കിൽ സമാധാനവും സന്തോഷവും നൽകുന്നവൾ എന്നാണ് ഈ ആധുനിക പേരിന്റെ അർത്ഥം.
അർഹാൻ - ആരാധനയ്ക്ക് അർഹനായവൻ, പവിത്രനായവൻ. അവ്യാത് - ഒരിക്കലും നശിക്കാത്തത്, എക്കാലത്തും നിലനിൽക്കുന്നത്.
അവിശിത - പ്രകാശപൂരിതമായ, ശോഭയുള്ള. അദ്മിത - വിനയമുള്ളവൾ, എല്ലാവരാലും സ്നേഹിക്കപ്പെടുന്നവൾ.
അസ്ഹർ - തിളക്കമുള്ളത്, പ്രകാശപൂർണ്ണമായത്, സുന്ദരം. അദ്ല്‍ - നീതി, സമഭാവന. അയാസ് - രാത്രിയിലെ മഞ്ഞുതുള്ളി, മാന്യനായ വ്യക്തി.
അബിഗെയ്ൽ - എന്റെ പിതാവ് സന്തോഷിക്കുന്നു, സന്തോഷത്തിന്റെ ഉറവിടം. അഫീഫ - പരിശുദ്ധയായ എന്നാണ് അർത്ഥം.