26 October 2026

Jayadevan A M

ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി

Image Courtesy: Getty Images

ഓറഞ്ച് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഓറഞ്ച് കഴിച്ചതിന് ശേഷം തൊലി കളയാറാണ് പതിവ്‌

ഓറഞ്ച് തൊലി

എന്നാല്‍ ഓറഞ്ച് തൊലിയില്‍ നിരവധി ഗുണങ്ങളുണ്ട്. ഓറഞ്ച് തൊലിയുടെ ഗുണങ്ങളെക്കുറിച്ച് ഈ വെബ്‌സ്‌റ്റോറിയില്‍ നോക്കാം

ഗുണങ്ങള്‍

വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ് ഓറഞ്ച് തൊലി. ഓറഞ്ചിന്റെ ഉള്‍ഭാഗത്തെക്കാള്‍ വിറ്റാമിന്‍ സിയുള്ളത് തൊലിയിലാണ്‌

വിറ്റാമിന്‍ സി

ഫ്‌ളേവനോയ്ഡുകള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും ധാരാളമുണ്ട്. രോഗപ്രതിരോധശക്തിക്ക് ഉത്തമം

രോഗപ്രതിരോധം

ഓറഞ്ച് തൊലിയില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. മലബന്ധം തടയാനും സഹായിക്കുന്നു

ദഹനം

ഓറഞ്ച് തൊലി ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്. ഉണക്കിപ്പൊടിച്ച് ഫേസ് പാക്കുകളില്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് സ്വഭാവം തിളക്കം ലഭിക്കാന്‍ സഹായിക്കും

ചര്‍മ്മം

വിപണിയില്‍ ലഭിക്കുന്ന ഓറഞ്ചുകളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടാകാം. അത്തരം ഓറഞ്ചുകളുടെ തൊലി ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കാം

ശ്രദ്ധിക്കുക

പുറംതോടിന് കയ്പ് രുചിയായതിനാല്‍ നേരിട്ട് ചവച്ചരച്ച് കഴിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ചിലരില്‍ ഇത് വയറില്‍ അസ്വസ്ഥതയുണ്ടാക്കാം

കയ്പ് രസം