02 DEC 2025

TV9 MALAYALAM

കാൽപാദം കല്ലിൽ ഉരയ്ക്കുന്നത് നല്ലതോ? ശ്രദ്ധിക്കണം

 Image Courtesy: Getty Images

തണുപ്പുകാലത്ത് കാൽപാദങ്ങൾ വരളുന്നത് സ്വാഭാവികമാണ്. എന്നാൽ വേണ്ട ശ്രദ്ധയും പരിചരണവും കൊടുത്താൽ വരൾച്ച കുറയ്ക്കാനും സാധിക്കും.

കാല്പാദം

കുളി കഴിഞ്ഞ് ഉടൻ തന്നെ പറ്റുമെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. കാലിൽ ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ​ഗുണം നൽകും.

മോയിസ്ച്വറൈസർ

പരമാവധി സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ്- ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാനാകും.

സോപ്പ്

കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ ഇല്ലാത്തവർ വെളിച്ചെണ്ണ പുരട്ടുക. കുളിക്കുന്നതിനു മുൻപ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടുന്നത് നല്ലതാണ്.

വെളിച്ചെണ്ണ

ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ മുക്കി വയ്ക്കുക. അതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടുക.

ഉപ്പിട്ട് വെള്ളം

കാലിലെ വരൾച്ച രൂക്ഷമാണെങ്കിൽ ഡോക്ടറെ സമീപിക്കുക. അവർ നിർദേശിക്കുന്ന മരുന്നുകളോ ലോഷനുകളോ ഉപയോഗിക്കുന്നതാണ് ഉചിതം.

ഡോക്ടർ

കാൽ വൃത്തിയാക്കാൻ കല്ലിൽ ഉരയ്ക്കുന്നവർ അത് ഒഴിവാക്കുക. ഈ ശീലം കാൽപാദം കൂടുതൽ പരുക്കനാകാനേ സഹായിക്കൂ.  

കല്ലിൽ

കറ്റാർ വാഴ  വരണ്ട പാദങ്ങൾക്ക് വളരെ നല്ലതാണ്. പാദങ്ങൾ കഴുകിയ ഉടൻ കറ്റാർ വാഴ ജെൽ പുരട്ടുക. വെറും മൂന്ന് ദിവസത്തിനുള്ളിൽ ഫലം കാണുക.

കറ്റാർ വാഴ