02 December 2025

Aswathy Balachandran 

പനിയുള്ളപ്പോൾ കാപ്പി കുടിച്ചാൽ എന്താണ് പ്രശ്നം?

Image Courtesy: Getty

പനി, ജലദോഷം തുടങ്ങിയ രോഗാവസ്ഥകളിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം എന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

പനിക്കാലം

കാപ്പിയിലെ പ്രധാന ഘടകമായ കഫൈൻ ആണ് രോഗാവസ്ഥയിൽ വില്ലനാകുന്നത്.

കഫൈൻ വില്ലൻ

കഫൈൻ ശരീരത്തെ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ഇത് രോഗമുക്തിക്ക് അത്യാവശ്യമായ വിശ്രമത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തുന്നു.

വിശ്രമക്കുറവും

രോഗാവസ്ഥയിൽ എത്രയധികം ഉറക്കം ലഭിക്കുന്നുവോ അത്രയും വേഗത്തിൽ രോഗം ഭേദമാകും, എന്നാൽ കാപ്പി ഇതിന് വിപരീതമായി പ്രവർത്തിക്കുന്നു.

ഉറക്കം

കാപ്പി ഒരു ഡൈയൂററ്റിക് ആണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

നിർജ്ജലീകരണം

കാപ്പി കുടിക്കുമ്പോൾ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് നിർജ്ജലീകരണം വർദ്ധിപ്പിക്കും.

കൂടുതൽ മൂത്രം

അസുഖം വരുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്, എന്നാൽ കാപ്പി ഇതിന് തടസ്സമുണ്ടാക്കുന്നു.

ജലാംശം

രോഗാവസ്ഥയിൽ ശരീരത്തിന് ആവശ്യമുള്ളത് നല്ല വിശ്രമം, പോഷകസമ്പുഷ്ടമായ, എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം, ആവശ്യത്തിന് ജലാംശം എന്നിവയാണ്.

ആവശ്യം