28 NOV 2025

TV9 MALAYALAM

 മുട്ട  ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് ഇങ്ങനെ!  കാരണം

 Image Courtesy: Getty Images

മുട്ട ഒരുമിച്ച് വാങ്ങുമ്പോൾ അത് സൂക്ഷിക്കുന്നത് വളരെ വെല്ലുവിളിയാണ്. പലരും അത് സൂക്ഷിച്ചു വയ്ക്കുന്നതിനു മുൻപ് നല്ലതുപോലെ കഴുകാറുണ്ട്.

മുട്ട

ശരിക്കും മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്. കാരണം മുട്ടയുടെ തോടിന് പുറമെയുള്ള ബ്ലൂം എന്ന കവചം ഇല്ലാതാകുകയും ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്നു.

ബ്ലൂം

മുട്ടയുടെ തോടിലുള്ള സൂക്ഷ്മമായ സുഷിരങ്ങളിലൂടെ ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുന്നത് തടയുക എന്നതാണ് ബ്ലൂം എന്ന ആവരണത്തിന്റെ ജോലി.  

ബാക്ടീരിയ

മുട്ട ഫ്രി‍ഡ്ജിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഫ്രിജിന്റെ ഡോറിൽ മുട്ട വെക്കരുത്. അവിടെ മുട്ട സൂക്ഷിക്കുന്നത് തെറ്റായ രീതിയാണ്.

സൂക്ഷിക്കുമ്പോൾ‌‌

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുമ്പോൾ ഡോറിലെ താപനിലയിൽ വ്യത്യാസം വരും. ഇതുമൂലം മുട്ടം പെട്ടെന്ന് തന്നെ കേടാകാൻ കാരണമാകും.

കാരണം

മുട്ട ഫ്രിഡ്ജിൽ വെക്കുമ്പോൾ കൂർത്ത ഭാഗം താഴേക്കും, വീതിയുള്ള ഭാഗം മുകളിലേക്കും വരുന്ന രീതിയിൽ വെക്കുക. മുട്ടയുടെ വീതിയുള്ള ഭാഗത്താണ് വായു അറ.

കൂർത്ത ഭാഗം

വീതിയുള്ളി‌ടം മുകൾ ഭാഗത്ത് വരുന്നത് മുട്ടയ്ക്കുള്ളിലെ മഞ്ഞക്കരു നടുവിൽ തന്നെ നിൽക്കാനും, ബാക്ടീരിയ ബാധ തടഞ്ഞ് കേടാകാതിരിക്കാനും സഹായിക്കും.

കേടാകാതെ

ഫ്രിജിൽ വെക്കുന്നതിന് മുൻപ് മുട്ട കഴുകാതിരിക്കുന്നതാണ് നല്ലത്. വേണമെങ്കിൽ പാചകത്തിന് എടുക്കുമ്പോൾ കഴുകാവുന്നതാണ്.

കഴുകാതെ