02 May 2025
NANDHA DAS
Image Courtesy: Freepik
പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് വെളുത്തുള്ളി. ദിവസവും രാവിലെ ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ വെളുത്തുള്ളി രാവിലെ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ള വെളുത്തുള്ളി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.
രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും.
സെലീനിയം, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവ അടങ്ങിയ വെളുത്തുള്ളി ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
രാവിലെ ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ സഹായിക്കും.
ആന്‍റിബാക്ടീരിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ വെളുത്തുള്ളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.