പല തരത്തിലുള്ള ചായകൾ പരീക്ഷിക്കുന്നവരാണ് നാം. അത്തരത്തിൽ ഏറെ ഗുണങ്ങളുള്ള ഒന്നാണ് റോസാപ്പൂ ഇതളുകൾ ചേർത്ത് തയ്യാറാക്കുന്ന ചായ.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദൈനംദിന ഭക്ഷണക്രമത്തിൽ റോസ് ചായ ഉൾപ്പെടുത്താവുന്നതാണ്.
റോസ് പൂവ് ചായ, വിശപ്പ് നിയന്ത്രിക്കാനും, അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ശരീരത്തിലെ ദഹന ശേഷി വർധിപ്പിക്കുന്നതിന് റോസപ്പൂ ചായ ഗുണകരമാണ്. കൂടാതെ ശരീരഭാരവും കുറയ്ക്കുന്നു.
ദഹനനാളത്തിൽ നല്ല ബാക്ടീരിയകളെ വളരാൻ റോസ്പ്പൂ ചായ സഹായിക്കുന്നു. അതിനാൽ ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം.
ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടാനും ഇവ ഗുണകരമാണ്. റോസ്ടീയിലെ വിറ്റാമിൻ സി അണുബാധകളെ ചെറുക്കുന്നു.
കൂടാതെ, റോസപ്പൂ ചായ കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാനും സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടീവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.