05 July 2025
Sarika KP
Image Courtesy: Getty Images
നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് ഗ്രീൻ ടീ. കൊഴുപ്പ് എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്.
ഗ്രീൻ ടീയിലെ തെർമോജെനിക് ഗുണങ്ങൾ ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഫലപ്രദമായി കത്തിക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീയുടെ പ്രധാന സവിശേഷത അത് പൂർണ്ണമായും കലോറി രഹിതമാണ് എന്നതാണ്. ഇത് ശരീരഭാരം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണത്തിനിടയിലാണ്.ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ശരീരത്തിന് ഇരുമ്പും മറ്റ് അവശ്യ പോഷകങ്ങളും ആഗിരണം ചെയ്യുന്നത് തടയും.
ഗ്രീൻ ടീ കുടിക്കാൻ നല്ലത് അതിരാവിലെ, ഏകദേശം 11 മണി, ഏകദേശം 3 മുതൽ 4 വരെ, ദിവസത്തിൽ മൂന്ന് തവണ കുടിച്ചാൽ മതിയാകും.
മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ പതിവായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.