03 July 2025

ASWATHY BALACHANDRAN

സ്വർണവില കൂടുന്നത് എങ്ങനെ എന്നറിയണോ?

Image Courtesy: Getty images

സ്വർണ്ണവില മാറുന്നതിന് പിന്നിൽ ആഗോളവും പ്രാദേശികവുമായ നിരവധി കാരണങ്ങളുണ്ട്.

സ്വർണ്ണവില

സാമ്പത്തിക അസ്ഥിരത ഉള്ളപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ വിദ​ഗ്ധർ ശ്രമിക്കും, ഇത് സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്യും.

അസ്ഥിരത

അമേരിക്കൻ ഡോളറിലാണ് ആഗോളതലത്തിൽ സ്വർണവില കണക്കാക്കുക. ഡോളറിന്റെ മൂല്യം കുറയുമ്പോൾ, മറ്റ് കറൻസികളുള്ള നിക്ഷേപകർ സ്വർണ്ണം വാങ്ങുന്നത് കൂടും, ഇത് വില കൂട്ടാം.

ഡോളർ

പലിശ നിരക്കുകൾക്ക് സ്വർണ്ണവിലയുമായി ഒരു വിപരീത ബന്ധമാണുള്ളത്. പലിശ നിരക്കുകൾ കൂടുമ്പോൾ, സ്വർണ്ണവില കുറയ്ക്കും

പലിശ 

പണപ്പെരുപ്പം കൂടുമ്പോൾ കറൻസിയുടെ മൂല്യം കുറയുന്നു. ഇത് സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും വില കൂടുകയും ചെയ്യും

പണപ്പെരുപ്പം

യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത, വ്യാപാര തർക്കങ്ങൾ തുടങ്ങിയ ആഗോള സംഘർഷങ്ങൾ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു

യുദ്ധങ്ങൾ

ഇന്ത്യയിൽ ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും സ്വർണ്ണവില കൂടാൻ സാധ്യതയുണ്ട്.

വിവാഹം

ഇന്ത്യയിൽ ആഭരണങ്ങളുടെ ആവശ്യകത വളരെ കൂടുതലാണ്. ഇതും വിലയ്ക്ക് കാരണമാണ്. 

ആഭരണം